
പടിഞ്ഞാറന്‍ ചക്രവാളത്തിലേക്ക് ചാഞ്ഞിറങ്ങുന്ന സൂര്യന്‍ സ്വര്‍ണ്ണത്തിളക്കം…
പാടവരമ്പില്‍ നിന്നും ഒരു മാസ്മരിക സംഗീതം പോലെ ചീവീടിന്റെ കരച്ചില്‍….
നെല്‍ക്കതിരുകളെ തഴുകിയെത്തുന്ന കാറ്റിന് മത്തു പിടിപ്പിക്കുന്ന മണ്ണിന്റെ ഗന്ധം…
പാടത്തിന്റെ അരികിലെ തോടിലൂടെ ഒഴുകുന്ന വെള്ളത്തില്‍ കര്‍ഷകന്റെ കൈകാലുകളില്‍ നിന്നും ഒഴുകിയിറങ്ങിയ അഴുക്കിന്റെ കലര്‍പ്പ്….
പാടത്തേക്കു വെള്ളം തേവുന്ന കോമന്‍ചെറുമന്റെ തേവുകൊട്ടയുടെ നിലക്കാറായ ക്റാ ക്റാ ശബ്ദം….
ഇല്ലത്തെ കളപ്പുരയില്‍ പണിയായുധങ്ങള്‍ അടുക്കിവെക്കുന്ന പണിയാളന്മാരുടെ ബഹളം…
ഇന്നത്തെ അന്നത്തിനുള്ളത് തമ്പ്രാന്‍ വീതിച്ചു നല്കുമ്പോള്‍ സഞ്ചിയും കയ്യില്‍ പിടിച്ച് ഊഴവും കാത്തിരിക്കുന്ന ചെറുമന്റെ കണ്ണില്‍ കണ്ണീരിന്റെ തിളക്കം….
അവിടെ അവന്റെ ഒരു ദിവസം അവസാനിക്കുന്നു, ഭാവിയേക്കാളേറെ വര്‍ത്തമാനത്തെ സ്നേഹിച്ച, വര്‍ത്തമാനത്തില്‍ ജീവിച്ച, മണ്ണിന്റെ മണമുള്ള മനുഷ്യന്‍… അന്നാന്നത്തെ അന്നത്തിനുള്ളത് അന്നാന്ന് അന്വേഷിച്ചു കണ്ടെത്തുന്ന അദ്ധ്വാനത്തിന്റെ ചൂടും ചൂരുമുള്ള മനുഷ്യന്‍…
തൃശ്ശൂര്‍ വിലങ്ങന്‍ കുന്നില്‍ സ്ഥിതിചെയ്യുന്ന ഇത്തരം പ്രതിമകള്‍ ഒരുപക്ഷേ വരും തലമുറകള്‍ക്ക് യഥാര്‍ത്ഥമനുഷ്യനെ പറ്റി അറിയാനെങ്കിലും സഹായകമായേക്കാം…!!
This comment has been removed by the author.
ReplyDeleteതൃശ്ശൂര്‍ വിലങ്ങന്‍ കുന്നില്‍ സ്ഥിതിചെയ്യുന്ന ഇത്തരം പ്രതിമകള്‍ ഒരുപക്ഷേ വരും തലമുറകള്‍ക്ക് യഥാര്‍ത്ഥമനുഷ്യനെ പറ്റി അറിയാനെങ്കിലും സഹായകമായേക്കാം…!!
ReplyDelete:)
ReplyDelete