നഗ്നനേത്രത്തിന് പരിധിക്കപ്പുറത്തേക്ക് കടന്നു ചെല്ലുന്ന കാലത്തിന്റെ ഡിജിറ്റല്‍ കണ്ണുകളിലൂടെ ദൈവത്തിന്റെ ക്യാന്‍വാസില്‍ നിന്നും ഞാന്‍ പകര്‍ത്തിയെടുത്ത ഒരു പിടി ചിത്രങ്ങള്‍..
ഞാന്‍ സുഹാസ്, ദൈവത്തിന്റെ സ്വന്തം നാട് എന്ന് ഏതോ ഒരു വിഡ്ഡിയാല് നാമകരണം ചെയ്യപ്പെട്ട കേരളം എന്ന ആ കൊച്ചു സംസ്ഥാനത്തിന്റെ സംസ്കാരിക തലസ്ഥാനമായ തൃശ്ശൂരില്‍ കേച്ചേരി എന്ന ആ സുന്ദരഗ്രാമത്തില്‍ 1982 ഫെബ്രുവരിയില്‍ ജനനം. കേച്ചേരി ഗവര്ണമെന്റെ എല്‍.പി. സ്കൂള്‍,ജ്ഞാനപ്രകാശിനി യു.പി സ്കൂള്‍ എന്നിവിടങ്ങളില്‍ തുടങ്ങിയ വിദ്യ അടക്കമുള്ള സകലമാന അഭ്യാസങ്ങളുടെയും ഫലം എന്നു പറയാം, ഇന്ന് ഖത്തറില്‍ സാമാന്യം തരക്കേടില്ലാത്ത ഒരു പ്രവാസിയായിക്കഴിയുന്നു. ഫോട്ടോഗ്രാഫി, 27 വര്‍ഷം നീണ്ട ജീവിത യാത്രയില്‍ ഏതോ ഒരു നിമിഷത്തില്‍ മറ്റേതൊരു ഫോട്ടോഗ്രാഫറെയും പോലെ ഞാനും ഈശ്വരന്റെ സൃഷ്ടികളിലെ സൌന്ദര്യം ക്യാമറക്കണ്ണുകളിലൂടെ കാണാന്‍ തുടങ്ങുമ്പോള്‍ അന്നത് വെറും ഒരു രസം അല്ലെങ്കില്‍ ഒരു നേരമ്പോക്ക് മാത്രമായിരുന്നു. പിന്നീടെപ്പഴോ അതെന്നിലൊരു ആവേശമായി മാറി. ആ ആവേശം ഇന്നോളം കെടാതെ സൂക്ഷിക്കാന്‍ എന്നെ സഹായിച്ച എന്റെ പ്രിയ്യ കൂട്ടുകാര്‍, ഫോട്ടോഗ്രാഫി എന്നാല്‍ ഇഷ്ടപ്പെട്ട ദൃശ്യങ്ങളിലേക്ക് ക്യാമറ നീട്ടിപ്പിടിച്ച് ക്ലിക്ക് ചെയ്യലല്ല മറിച്ച് അതിന് അതിന്റേതായ ഒരുപാട് തലങ്ങളുണ്ടെന്നും, ഒന്നുമില്ലായ്മയില്‍ നിന്നും ഒരുപാടു ദൃശ്യങ്ങള്‍ ഉണ്ടാക്കിയെടുക്കാം എന്നും എന്നെ പഠിപ്പിച്ച ദോഹാക്കൂട്ടം എന്ന കൂട്ടായമയിലെ എന്റെ സഹജീവികള്‍ക്കായി ഈ ബ്ലോഗ്ഗ് ഞാന്‍ സമര്‍പ്പിക്കട്ടെ..!!!
No comments:
Post a Comment